ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിനടുത്ത് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസവും ഫലം കണ്ടില്ല. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ ദുരന്ത നിവാരണ സേനയാണ് ഇന്ന് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.
മലയമ്മ സ്വദേശി ഹുസ്‌നി മുബാറക് (17) ആണ് ഫോട്ടോയെടുക്കുന്നതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് പുഴയിലെ ഒഴുക്കില്‍പെട്ടത്.എന്‍.ഡി.ആര്‍.എഫ്,അഗ്നിരക്ഷാസേന, പൊലീസ്, വിവിധ സന്നദ്ധപ്രവര്‍ത്തകർ, നാട്ടുകാരും ചേര്‍ന്ന് പ്രതികൂലകാലാവസ്ഥയിലും അപകടശേഷം ദിവസവും തെരച്ചില്‍ തുടരുകയാണെങ്കിലും യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇന്നും കനത്ത മഴയാണ് പ്രദേശത്തുള്ളത്. തോരാത്ത മഴയും ശക്തമായ ഒഴുക്കും തെരച്ചില്‍ ഏറെ ദുഷ്‌കരമാക്കിയിരിക്കുകയാണ്. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. ഷംസുദ്ദീന്‍ ഉണ്ണികുളത്തിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ദുരന്ത നിവാരണ സേനാംഗങ്ങളായ പത്തംഗ സംഘമാണ് ഇന്ന് തെരച്ചില്‍ നടത്തിയത്
നാളെ അമീൻ റെസ്ക്യൂ കൂരാച്ചുണ്ട് ടീമിന്റെ നേതൃത്വത്തിലുള്ള പത്തംഗ വിദഗ്ധ പരിശീലനം നേടിയ സന്നദ്ധ സേനാംഗങ്ങൾ തിരച്ചിൽ നടത്തും.
നാളെ രാവിലെ എട്ടുമണിക്ക് വീണ്ടും തിരച്ചിൽ ആരംഭിക്കും. എല്ലാ സന്നദ്ധ സേനാംഗങ്ങളുടെയും തിരച്ചിൽ കോർഡിനേറ്റർ സിനീഷ് കുമാർ സായി തിരച്ചിലിന് നേതൃത്വം നൽകി. ഫയർഫോഴ്സിന്റെയും പോലീസിന്റെയും നിരീക്ഷണം ഇന്നും ഉണ്ടായിരുന്നു .
Post a Comment