കോടഞ്ചേരി : 17/07/2022 ഞായർ വൈകിട്ട് 3 മണിക്ക് ആംആദ്മിയുടെ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ആദ്യ കൺവെൻഷൻ കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് പാർട്ടി കോടഞ്ചേരി പഞ്ചായത്ത് കൺവീനർ ക്വീൻ ഷാജി അറിയിച്ചു.
AAP യുടെ പ്രവർത്തകരുള്ള കോടഞ്ചേരി പഞ്ചായത്ത് മാക്സിമം അംഗങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും,
ഇതൊരു വിജയമാക്കി മാറ്റണമെന്നും
എല്ലാവരും ഒറ്റക്കെട്ടായി ഒത്തൊരുമയോടെ പോയാൽ
കേരളത്തെ പഞ്ചാബ് പോലെ,
ഡൽഹി പോലെ,
ലോകത്തിന്റെ നിറുകയിൽ എത്തിക്കാൻ സാധിക്കുമെന്നും കൺവീനർ അറിയിച്ചു.
കേരളത്തിൽ ഒരേ സമയം 140 മണ്ഡലങ്ങളിലും കൺവെൻഷൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അഴിമതി കൊണ്ടും സ്വാർത്ഥ താൽപ്പര്യ വികസനവും വെച്ച് മുമ്പോട്ട് പോവുന്ന നിലവിലെ രാഷ്ട്രീയ ഭരണകൂടങ്ങൾ ജനങ്ങളിൽ അധികരിപ്പിച്ച കൂടുതൽ വൈദ്യുതി ബില്ലും വിലകയറ്റവും നൽകി ജനങ്ങളെ വിഡ്ഡികളാക്കുമ്പോൾ ഇന്ത്യയിലെ ആം ആദ്മി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ 300 യൂനിറ്റും -200 യൂനിറ്റും വൈദ്യുതി സൗജന്യമായി നൽകുന്നതും. മികച്ച സൗജന്യ വിദ്യാഭ്യാസവും വിദേശരാജ്യങ്ങളിലടക്കം പോയി മികച്ച വിദ്യഭ്യാസം ലഭിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയിൽ വിദ്യാഭ്യാസ ലോൺ നൽകിയും, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകിയും , മികച്ച സൗജന്യ ചികിൽത്സ നൽകിയും , റേഷൻ വീട്ടുപടിക്കൽ നൽകുന്നതിനുള ബിൽ പാസാക്കിയും ജനഹൃദയം കവരുന്ന തരത്തിൽ ജനങ്ങളുടെ കൂടെ നിന്ന് കൊണ്ട് ഭരിക്കുമ്പോൾ നിലവിലെ കൊലപാതക അക്രമരാഷ്ടീയവും കണ്ട് മടുത്ത കേരള ജനത ആം ആദ്മിയെ നെഞ്ചിലേറ്റുന്നത് ഇത് നാളെയുടെ നമ്മുടെ മക്കളുടെ സമാധാനജീവിതത്തിനു കൂടി വേണ്ടിയാണെന്ന തിരിച്ചറിവുകൂടിയാണ് എന്ന് തിരുവമ്പാടി മണ്ഡലം കമ്മിറ്റി അറിയിച്ചു.
Post a Comment