Jul 16, 2022

ഇരട്ട ന്യൂനമർദ്ദം;ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ ഇന്നും ശക്തമായി തുടരും. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. 

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ സൗരാഷ്ട്ര  കച്ച് തീരത്തിന് സമീപമാണ് ശക്തികൂടിയ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നത്. 

https://chat.whatsapp.com/HjuvDOYQaJX7I5cP88CP94

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only