Jul 12, 2022

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഓണം ബംപർ; ടിക്കറ്റ് വില 500 രൂപ


സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബംപർ സമ്മാനവുമായി കേരള ലോട്ടറി വകുപ്പ്.തിരുവോണം ബമ്പറിന്റെ തുക വര്‍ധിപ്പിക്കാന്‍ ലോട്ടറി വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.
നിലവില്‍ 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത്. ഇത് 25 കോടിയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. രാജ്യത്ത് തന്നെ ഒറ്റ ടിക്കറ്റില്‍ ഇത്രയും ഉയര്‍ന്ന തുക ഒന്നാം സമ്മാനമായി നല്‍കുന്നത് ഇതാദ്യമാണ്. ഓണത്തോടനുബന്ധിച്ച്‌ ഇറക്കുന്ന തിരുവോണം ബമ്പറിൽ മൊത്തം 126 കോടി രൂപ സമ്മാനമായി നല്‍കാനുള്ള നിര്‍ദേശത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

സമ്മാന തുക ഉയരുന്നതിനൊപ്പം ടിക്കറ്റ് വിലയും ഉയരും. 300 രൂപയില്‍ നിന്ന് 500 രൂപയായാണ് ടിക്കറ്റ് വില ഉയരുക. ജൂലൈ 18നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുക. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് . അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കുക. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപ കമ്മീഷനായി ലഭിക്കും

നാലുലക്ഷം സമ്മാനങ്ങളാണ് നല്‍കുക. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ സമ്മാനങ്ങളുടെ എണ്ണത്തില്‍ രണ്ടുമടങ്ങിന്റെ വര്‍ധനയുണ്ടാകും. സമ്മാനത്തുകയില്‍ 72 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടാവുക.

സമാശ്വാസ സമ്മാനമായി അഞ്ചുലക്ഷം രൂപ വീതം ഒന്‍പത് പേര്‍ക്ക് നല്‍കും. ഇതിന് പുറമേ ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്കും 5000 രൂപ വീതം 72,000 ടിക്കറ്റുകള്‍ക്കും സമ്മാനമായി നല്‍കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only