Jul 12, 2022

പോക്സോ കേസിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു


പാലക്കാട് നഗരത്തിൽ നിന്ന് പോക്സോ
കേസിലെ അതിജീവിതയായ
പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയ
കേസിൽ മേലാമുറിയിൽ നിന്ന് ആറുപേരെ
സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
കേസിന്റെ വിചാരണ തുടങ്ങാനിരിക്കുന്ന
സാഹചര്യത്തിൽ പെൺകുട്ടിയെ
സ്വാധീനിക്കാനാണ്
തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം.
പെൺകുട്ടിയെ ഇതുവരെ
കണ്ടെത്താനായിട്ടില്ല.
മേലാമുറിയിലെ മുത്തശ്ശിയുടെ വീട്ടിൽ
നിന്നാണ് അതിജീവതയെ
തട്ടിക്കൊണ്ടുപോയത്. കുട്ടിയെ അച്ഛനും
അമ്മയ്ക്കും കൈമാറാനാണ് തട്ടിക്കൊണ്ടു
പോയതെന്നാണ് പിടിയിലായവർ മൊഴി
നൽകിയിട്ടുള്ളത്. ചക്കാന്ത
സ്വദേശികളായ രേഖ, അനിത, ഗണേശൻ,
ഉണ്ണിക്കൃഷ്ണൻ മേലാമുറി സ്വദേശികളായ
അജിത, ഗുരുവായൂരപ്പൻ എന്നിവരെ
സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞവർഷം ചെറിയച്ഛൻ പെൺകുട്ടിയെ
ഉപദ്രവിച്ചതിന് പോക്സോ വകുപ്പ് പ്രകാരം
കേസെടുത്തിരുന്നു.
മൊഴി മാറ്റുന്നത് ഉൾപ്പെടെ പെൺകുട്ടിയെ
സ്വാധീനിക്കുന്നതിന്റെ ഭാഗമായാണ്
തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ്
നിഗമനം. പെൺകുട്ടിയെ ആർക്കാണ്
കൈമാറിയതെന്ന വിവരം ലഭിച്ചെങ്കിലും
കുട്ടിയെ ഇതുവരെ പൊലീസിന്
കണ്ടെത്താനായില്ല. കോടതി
നിർദേശപ്രകാരം പെൺകുട്ടി മുത്തശ്ശിയുടെ
സംരക്ഷണയിലാണ് കഴിയുന്നത്.
വൈകീട്ട്
പോക്സോ കേസിന്റെ വിചാരണ നടപടികൾ
ഈയാഴ്ച തുടങ്ങാനിരിക്കുന്ന
സാഹചര്യത്തിലാണ് ഇന്നലെ
കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിയുടെ മൊഴി മാറ്റുന്നത്
ഉൾപ്പെടെയുള്ള ഭീഷണിയും പൊലീസ്
സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക
സംഘത്തെ നിയോഗിച്ച് അന്വേഷണം
തുടങ്ങിയെന്ന് സൗത്ത് സി.ഐ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only