Jul 4, 2022

പതംങ്കയത് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി


കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ പതംങ്കയത്ത് ഇന്ന്  വൈകിട്ട്  6 മണിക്ക്   ഹുസ്നി മുബാറക്ക് (18)എന്ന കുട്ടി ഒഴുക്കിൽപെട്ട് കാണാതായിട്ടുണ്ട്.

 കാണാതായ ഹുസ്നി മുബാറക്കും സുഹൃത്തായ റംഷീദ് സൽഫീക്കർ എന്ന കുട്ടിയും  കൂടി KL - 57- S - 6203 നമ്പർ സ്കൂട്ടറിൽ 5.00 മണിക്ക് പതങ്കയത്ത് വന്നതാണ്.

 പുഴക്കരയിൽ പാറയിൽ നിന്നും റംഷീദ് ഹുസ്നിയുടെ ഫോട്ടോ എടുക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണെന്നാണ് റംഷീദ് പറയുന്നത്.കോടഞ്ചേരി പോലീസും, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകൾ  സ്ഥലത്തുണ്ട്. പുഴയിൽ ശക്തമായ വെള്ളപ്പാച്ചിൽ ഉള്ളതിനാലും ഇരുട്ടായതിനാലും തിരച്ചിലിന് തടസ്സം നേരിടുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only