Jul 11, 2022

കണ്ണൂരില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 7 പേര്‍ക്ക് പരുക്ക്


കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഏഴ് പേര്‍ക്ക് നിസാര പരുക്കുണ്ട്. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു.
മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ ഏഴു പേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only