പാലക്കാട് മഹിളാ മോര്‍ച്ച നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണത്തില്‍ ദുരൂഹതയുള്ളതായി സംശയം. പ്രാദേശിക ബി.ജെ.പി നേതാവിന്റെ പേര് എഴുതിവെച്ചാണ് മഹിളാ മോര്‍ച്ച നേതാവായിരുന്ന ശരണ്യ ആത്മഹത്യ ചെയ്തത്. ബി.ജെ.പി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ശരണ്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഹിളാ മോര്‍ച്ചയുടെ പാലക്കാട് നിയോജക മണ്ഡലം ട്രഷററായിരുന്നു ശരണ്യ.കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീടാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്.സംഭവത്തിന് പിന്നാലെ തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Post a Comment