Jul 13, 2022

വടകര തിരുവള്ളൂരിൽ ഭാര്യയെ കൊലപ്പെടുത്തി 72കാരൻ തൂങ്ങിമരിച്ച നിലയിൽ


ആയഞ്ചേരി (കോഴിക്കോട്): തിരുവള്ളൂർ കുനിവയലിൽ ഭാര്യയെ കൊലപ്പെടുത്തി വയോധികൻ ആത്മഹത്യ ചെയ്തു. മലോൽ കൃഷ്ണൻ (72) ആണ് ഭാര്യ കരിമ്പാലക്കണ്ടി നാരായണിയെ (64) കൊന്ന ശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് നാരായണിയെ കിടപ്പുമുറിയിൽ കഴുത്തറത്ത് മരിച്ച നിലയിലും കൃഷ്ണനെ അടുക്കള ഭാഗത്തെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടത്.


മകൻ കാർത്തികേയന്റെ കൂടെയാണ് ഇരുവരും താമസിച്ചിരുന്നത്. ചൊവ്വാഴ്ച മകനും ഭാര്യയും പുറത്തുപോയി വൈകീട്ട് ആറരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. നാരായണി കുറച്ചു നാളായി മറവിരോഗം ബാധിച്ച് ചികിത്സയിലാണ്. ഭാര്യയുടെ രോഗാവസ്ഥയുടെ മനഃപ്രയാസമായിരിക്കാം കൃത്യത്തിന് കാരണമെന്ന് കരുതുന്നു. വടകര ഡിവൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. മറ്റു മക്കൾ: കല, കവിത. മരുമക്കൾ: സിന്ധു, ഷിജു, അശോകൻ.

മാസങ്ങള്‍ക്കു മുമ്പ് തിരുവള്ളൂര്‍ കാഞ്ഞിരാട്ട് തറയിലും ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 68കാരൻ ആത്മഹത്യ ചെയ്തിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only