Jul 13, 2022

മിനായിലെ ജംറകളിലെ അവസാന കല്ലേറ് കര്‍മം ചൊവ്വാഴ്ച്ച പൂര്‍ത്തിയായതോടെ മടക്കയാത്രക്കായി ഹാജിമാര്‍ മക്കയിലെത്തി.


മക്ക :            
ആഭ്യന്തര തീര്‍ഥാടകര്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി വിദാഇന്റെ ത്വവാഫ് കര്‍മവും നിര്‍വഹിച്ച്‌ തിങ്കളാഴ്ച മുതല്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാരാണ് ചൊവ്വാഴ്ച ജംറകളില്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി മിനായില്‍ നിന്നും മക്കയിലെത്തിച്ചേര്‍ന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് 7,79,919 പേരും സഊദിയില്‍ നിന്ന് 1,19,434 ആഭ്യന്തര തീര്‍ഥാടകരുമടക്കം ഈ വര്‍ഷം. 8,99,353 തീര്‍ഥാടകരാണ് ഹജ്ജ് കര്‍മം നിര്‍വഹിച്ചത്. ഹജ്ജ് നിര്‍വഹിച്ചവരില്‍ 4,86,458 പേര്‍ പുരുഷന്മാരും 4,12,895 സ്ത്രീകളുമാണ്. കനത്ത സുരക്ഷയിലായിരുന്നു ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍. ഒന്നര ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരും 25,000 ആരോഗ്യ പ്രവര്‍ത്തകരും വിവിധ മന്ത്രാലയ ജീവനക്കാരും വളണ്ടിയര്‍മാരും സേവനരംഗത്തുണ്ടായിരുന്നു,

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only