Jul 5, 2022

ഇന്നത്തെ തിരച്ചിൽ ഫലം കണ്ടില്ല : പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിനായി തിരച്ചിൽ നാളെ രാവിലെ 8 മണിക്ക് തുടങ്ങും


കോടഞ്ചേരി: നാരങ്ങത്തോട് പതങ്കയത്ത് യുവാവ്  ഒഴുക്കിൽപ്പെട്ട് കാണാതായ  ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക്(18)ന് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു.
ഇതുവരെ ആകെ 19 പേരാണ് ഇവിടെ ഒഴുക്കിൽപ്പെട്ടത്.

പോലീസും ഫയർ ഫോഴ്സും, എൻ.ഡി. ആർ.എഫ് സന്നദ്ധ സംഘടനകളും സ്ഥലത്ത് ക്യാമ്പ് ചെയ്തെങ്കിലും  ശക്തമായ മഴയും, മലവെള്ളപ്പാച്ചിലും തുടരുകയാണ്. കോഴിക്കോട് സബ് കളക്ടർ സി ചെൽസാ സിനി, താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങിലകണ്ടി, കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്. ഒ  പ്രവീൺകുമാർ, എസ്.ഐമാരായ അഭിലാഷ് കെ.സി, സാജു സി, താമരശ്ശേരി തഹസിൽദാർ സി. സുബൈർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, മുക്കം ഫയർ ഫോഴ്സ് ഓഫീസർ  ഷംസുദ്ദീൻ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

സന്നദ്ധ സേനാ പ്രവർത്തകരായ രാഹുൽ ബ്രിഗേഡിയർ, കർമ്മ ഓമശ്ശേരി, സ്വാന്തനം ഓമശ്ശേരി, എന്റെ മുക്കം, പാസ്കോ പെരില്ലി, കർമ്മ സേന മുറമ്പാത്തി,  നസ്രാ റെസ്ക്യൂ ഫോഴ്സ് കോഴിക്കോട്, മുക്കം സിവിൽ ഡിഫൻസ്, ടാസ്ക് ഫോഴ്സ് കോടഞ്ചേരി, പുനർജനി ആനക്കാംപൊയിൽ, വൈറ്റ് ഗാർഡ് എന്നീ സംഘടനകളും പതംങ്കയത്ത് തിരച്ചിലിന് എത്തിയിരുന്നു.

നാളെ രാവിലെ എട്ടുമണിക്ക് വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്നും എൻ ഡി ആർ എഫ് നെയും, ഫയർഫോഴ്സ്, പോലീസ് എന്നിവരെയും തിരച്ചിൽ ഇറങ്ങുന്ന സന്നദ്ധ സംഘടനകൾ അറിയിക്കണമെന്നും ഒറ്റയ്ക്ക് ആരും ഇറങ്ങരുത് എന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. അതുപോലെതന്നെ പഞ്ചായത്തിലെ  ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ, ഇരുതുള്ളി പുഴ എന്നീ പുഴകളിൽ കനത്ത മഴവെള്ളപ്പാച്ചിൽ ഉണ്ടാകാനിടയുള്ളതുകൊണ്ട് മൺസൂൺ ടൂറിസം നിരോധിച്ചതായും അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only