കാരശ്ശേരി :ആനയാംകുന്ന് ജി.എൽ.പി. സ്കൂളിൽ ബഷീർ ദിനം വിപുലമായി ആചരിച്ചു.വിദ്യാർത്ഥികളിലൂടെ ബഷീർ, സുഹറ, മജീദ്, ഒറ്റ ക്കണ്ണൻ പോക്കർ, സൈനബ, സാറാമ്മ..
തുടങ്ങിയ ബഷീറിൻ്റെ കഥാപാത്രങ്ങൾ ഒരിക്കൽ കൂടി പുനർജനിച്ചു. അധ്യാപികരായ ഷിജി ടീച്ചർ ബഷീർ അനുസ്മരണവും, ചിത്ര ടീച്ചർ ബഷീർ കൃതി യുടെ വായനാനുഭവവും പങ്കുവെച്ചു.കൂടാതെ ബഷീർ ദിന ക്വിസും, രക്ഷിതാക്കൾക്ക് ബഷീർ കൃതി ആസ്വാദന കുറുപ്പ് മത്സരവും നടത്തി. പ്രധാധ്യാപകന്റെ ചാർജ് വഹിക്കുന്ന ഷൈലജ ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി...
Post a Comment