ശ്രീനഗർ: അമർനാഥിലെ മേഘവിസ്ഥോടന ദുരന്തത്തിൽ അനുശോചനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ദുരന്തത്തിൽപ്പെട്ട എല്ലാ തീർത്ഥാടകർക്കും ബന്ധുക്കൾക്കും എല്ലാ സഹായവും നൽകുമെന്ന് അമിത് ഷാ പറഞ്ഞു. ദുരന്തത്തിന്റെ വിശദവിവരങ്ങൾ ജമ്മുകശ്മീർ ലഫ്.ജനറൽ മനോജ് സിൻഹയോട് തിരക്കിയെന്നും സുരക്ഷാ സൈനികർക്ക് വേണ്ട എല്ലാ സഹായവും എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അമിത് ഷാ അറിയിച്ചു.
ഇന്ത്യയുടെ തീർത്ഥാടന മേഖലയിലെ സുപ്രധാനമായ അമർനാഥിലെ ദുരന്തത്തിൽ ഏറെ ദു:ഖിതാനാണെന്നും പ്രകൃതിയുടെ രൂക്ഷതിയിൽ ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിയ്‌ക്കായി പ്രാർത്ഥിക്കുന്നതായും യോഗി ആദിത്യനാഥ് അറിയിച്ചു.
ഇന്നലെ അമർനാഥിലെ ഗുഹാ ക്ഷേത്ര തീർത്ഥാടനം നടക്കുന്നത് 13500 അടി ഉയരത്തിലാണ്. പൊടുന്നനെയുണ്ടായ മേഘവിസ്ഥോടനവും തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലും 15 മിനിറ്റുനേരത്തേയ്‌ക്ക് മാത്രമാണ് നീണ്ടുനിന്നത്. ഹിമാലയൻ മലനിരയിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് വരുന്ന വഴിയിലുണ്ടായിരുന്ന ടെന്റുകളിലെ ചിലരാണ് ഒലിച്ചുപോയത്. തീർത്ഥാടകർക്കായി ഭക്ഷണം ഒരുക്കുന്ന പന്തലും അതിന് സമീപത്തുള്ള പന്തലുമാണ് ദുരന്തത്തിൽപ്പെട്ടതെന്നാണ് സൈനികർ നൽകുന്ന വിവരം.
Post a Comment