പുതുപ്പാടി: പച്ചക്കറി കയറ്റാൻ ഗുണ്ടിൽപേട്ടയിലേക്ക് പോകവെ അപകടത്തിൽ മരിച്ച നവാസിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ഇങ്ങാപ്പുഴ പൂലോട് നെടുവേലിൽ അബ്ദു സമദ്- നബീസ ദമ്പതികളുടെ മകൻ നവാസാണ് (38) ഇന്നലെ പുലർച്ചെ അപകടത്തിൽ പെട്ടത്.
സുഹൃത്തുക്കളോടൊപ്പം ഗുഡ്സ് ഓട്ടോയിൽ പോകുമ്പോൾ എതിരെ വന്ന ഗ്യാസ് ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടു പേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
സഹപാടികൾക്കും നാട്ടുകാർക്കും സുസമ്മതനായ നവാസിന്റെ അപകട മരണ വാർത്ത ഞെട്ടാലോടെയാണ് പ്രദേശ വാസികൾ കേട്ടത്.
ഈങ്ങാപ്പുഴ ടൗണിൽ വർഷങ്ങളായി എൻ എസ് വെജിറ്റബിൾസ് എന്ന പച്ചക്കറി ആന്റ് ഫ്രൂട്സ് കച്ചവടം നടത്തുന്ന നവാസ്,ബലി പെരുന്നാൾ കച്ചവടത്തിനായി പച്ചക്കറി എടുക്കാൻ പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. കടയിൽ എത്തുന്ന എല്ലാവരോടും പുഞ്ചിരിയോടെ സംസാരിക്കുന്ന നവാസിന്റെ ചിരിക്കുന്ന മുഖം ഓർത്ത് വിതുമ്പുകയാണ് സഹ വ്യാപാരികളും സുഹൃത്തുക്കളും.
നവാസിന്റെ വല്ലിയുമ്മ മരിച്ചതിന്റെ നാൽപ്പത് അടുത്ത ദിവസം വരാനിരിക്കുമ്പോഴാണ് വീണ്ടും കുടുംബത്തിൽ കണ്ണീരിന്റെ വാർത്ത എത്തിയത്.
വമ്പിച്ച ജനാവാലിയുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി പൂലോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവു ചെയ്തു.
ഭാര്യ :സുഹറ. മക്കൾ :ആദിൽ സഹദ്, അക്സ ഫാത്തിമ, ഐയിന തസ്‌നി.
ഏക സഹോദരൻ നജീബ്.
Post a Comment