Jul 27, 2022

വയനാട്ടിൽ റിസോർട്ട് കേന്ദ്രീകരിച്ച് കാട്ടുമാംസ വിൽപ്പന; മാനിറച്ചിയുമായി നാലംഗ സംഘം പിടിയിൽ


മാനന്തവാടി: റിസോർട്ട് കേന്ദ്രീകരിച്ച് വിൽപ്പന
നടത്താനായി ശേഖരിച്ച കാട്ടുമാംസവുമായി
വയനാട്ടിൽ നാലംഗ വേട്ടസംഘം
വനംവകുപ്പിന്റെ പിടിയിലായി. എടമന
സ്വദേശികളായ മേച്ചേരി സുരേഷ് (42),
ആലക്കണ്ടി പുത്തൻമുറ്റം മഹേഷ് (29),
കൈതക്കാട്ടിൽ മനു (21), വാഴപറമ്പിൽ റിന്റോ
(32) എന്നിവരാണ് മലമാനിന്റെ ഇറച്ചിയുമായി
വനപാലകരുടെ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ വരയാൽ ഫോറസ്റ്റ്
സ്റ്റേഷനിലെ വനപാലകർ നടത്തിയ രാത്രികാല
പരിശോധനയിലാണ് വേട്ട സംഘം
പിടിയിലായത്. 30 കിലോ ഇറച്ചി, നാടൻ
തോക്ക്, സംഘം യാത്രക്ക് ഉപയോഗിച്ച മാരുതി
കാർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
റിസോർട്ട് കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ
വേട്ടയാടുകയും ഇറച്ചി വിൽപ്പന നടത്തുകയും
ചെയ്യുന്ന പ്രതികകളാണിവരെന്ന് ഉദ്യോഗസ്ഥർ
പറഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികളെ
പിടികൂടാനുണ്ടെന്നും പേര്യ റെയ്ഞ്ച് ഓഫീസർ
എം.പി.സജീവ് അറിയിച്ചു. വനപാലകരായ എ.
അനീഷ്, സി. അരുൺ, എസ്. ശരത്ചന്ദ്
കെ.വി. ആനന്ദൻ, വി. സുനിൽകുമാർ
എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only