Jul 28, 2022

ബഫർ സോൺ മുൻ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭാ യോഗ തീരുമാനം സ്വാഗതം ചെയ്യുന്നു. കത്തോലിക്ക കോൺഗ്രസ്


തിരുവമ്പാടി :വനാതിർത്തികൾക്കും സംരക്ഷിത മേഖലകൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വേണമെന്ന 2019 ഒക്ടോബർ 23- ലെ മന്ത്രിസഭാ ഉത്തരവ് തിരുത്താനുള്ള സംസ്ഥാന മന്ത്രി സഭാ തീരുമാനത്തെ കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മറ്റി സ്വാഗതം ചെയ്തു. ജനവാസ മേഖലകളെ ഒഴിവാക്കി പുതിയ തീരുമാനമെടുത്ത് സി ഇ സിയേയും കേന്ദ്ര സർക്കാരിനേയും സമീപിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി എന്നാണ് മന്ത്രിസഭാ യോഗ തീരുമാനം
ജനവാസ മേഖലയോടൊപ്പം കൃഷിയിടങ്ങളെയും ബഫർ സോൺ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണം. ജനങ്ങളുടെ ജീവിതത്തിനും അനുദിന പ്രവർത്തനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളും നിരോധനങ്ങളും നിർദ്ദേശിക്കുന്ന ബഫർ സോൺ പ്രഖ്യാപനത്തിൽ ആവശ്യമായ തിരുത്തലുകൾ അടിയന്തിരമായി വരുത്തണമെന്നാവശ്യപ്പെട്ട്  കത്തോലിക്ക കോൺഗ്രസ് ഉൾപ്പെടെയുള സംഘടനകൾ ഒറ്റക്കും കൂട്ടായും വിവിധ തലങ്ങളിൽ നടത്തിയ  സമരങ്ങളുടെ വിജയം കൂടിയാണ് സർക്കാർ തീരുമാനമെന്ന് കമ്മറ്റി വിലയിരുത്തി. ബഫർ സോൺ സമ്പന്ധിച്ചും കസ്തുരി രംഗൻ ഗാഡ്ഗിൽ റിപ്പോർട്ടുകൾ സംബന്ധിച്ചും നിലനിൽക്കുന്ന മുഴുവൻ പ്രതിസന്ധികളും ജനങ്ങളുടെ ആശങ്ക കയും പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുക്കുമ്പോൾ ജനവാസ പ്രദേശങ്ങളും കൃഷിയിടങ്ങളും ഇടകലർന്നാണ് കിടക്കുന്നത് എന്നത് തീരുമാനങ്ങൾ എടുക്കുമ്പോൾ അധികൃതർ കണക്കിലെടുക്കണം. സർക്കാർ തീരുമാനങ്ങൾ എടുക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരു പറഞ്ഞ് കോടികൾ കൈപ്പറ്റുന്ന കപട പരിസ്ഥിതിവാദ സംഘടനകളുടെ സ്വാധീനമുണ്ടാകരുതെന്നും നാടിന് അന്നമൊരുക്കുന്ന മലയോര മേഖലയെ പരിഗണിച്ചാവണമെന്നും യോഗം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ഡോ: ചാക്കോ കാളം പറമ്പിൽ അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ: സബിൻ തൂമുള്ളിൽ ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ , ഗ്ലോബൽ സെക്രട്ടറിമാരായ ബേബി പെരുമാലിൽ , ട്രീസ ലിസ് സബാസ്റ്റ്യൻ, രൂപത ഭാരവാഹികളായ ജോയി നെല്ലിക്കുന്നേൽ, ഷാന്റോ തോമസ്, ഷാജി കണ്ടത്തിൽ, സജി കരോട്ട് ,തോമസ് മുണ്ടപ്ലാക്കൽ, ബേബി കിഴക്കേഭാഗം, പ്രിൻസ് തിനം പറമ്പിൽ, മനോജ് മരുതോങ്കര, ലീലാമ്മ ജോസ് , തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only