Jul 27, 2022

കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം


കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം കുറിച്ചുകൊണ്ട് കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സ്മാർട്ട് അംഗനവാടി കെട്ടിട നിർമ്മാണത്തിന് തറക്കല്ലിടൽ ചടങ്ങ് നടന്നു .കോഴിക്കോട് ജില്ലയിൽ തന്നെ മൂന്ന് അംഗനവാടിക്കാണ് വനിതാ ശിശു വികസന വകുപ്പിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഫണ്ട് അനുവദിച്ചത്. അതിൽ രണ്ടെണ്ണവും കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ തന്നെയാണ്. 2018 ൽ ഉണ്ടായ മഹാപ്രളയത്തിൽ തകർന്ന സെൻറർ നമ്പർ 58 തോട്ടക്കാട് അങ്കണവാടിയാണ്
3231328 രൂപ ചെലവിൽ പൂർണമായും റീബിൽഡ് കേരള ഇനിഷിയേറ്റീവ് ഫണ്ട് വിനിയോഗിച്ച് സ്മാർട്ട് അംഗനവാടി മാതൃകയിൽ കെട്ടിടം പുനർ നിർമ്മിക്കുന്നത് .
പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സ്മിത വിപി ഉദ്ഘാടനം ചെയ്തു .
വാർഡ് മെമ്പർ സുകുമാരൻ എം ആർ അധ്യക്ഷത വഹിച്ചു മുഖ്യാതിഥി വൈസ് പ്രസിഡണ്ട് ആമിന ഇടത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ ,ശാന്താ ദേവി മൂത്തേടത്ത് ,ജിജി തസുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ശിവദാസൻ കരോട്ടിൽ ,നൗഷാദ് കെ കെ ,ശ്രുതി കമ്പളത്ത് ,സിജി സിബി ,അജിത്ത് ഇ പി ,ബ്ലോക്ക് എ- എക്സ്- ഇ സിന്ധു എൻ , എൽ എസ്. ജി. ഡി.എ. ഇ അജിത് ജേക്കബ് , സൂപ്പർവൈസർ വിജില ഒ, ഓവർസിയർ അഭിഷേക്, വത്സൻ സുബ്രഹ്മണ്യൻ ,ഉണ്ണി കെ നായർ , ഫ്രാൻസിസ്  ഉള്ളാട്ടിൽ , ലീല എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only