Jul 8, 2022

വാഗ്ദാനലംഘനമായി കാണണം'; ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോള്‍ ബലാത്സംഗ ആരോപണമുയരുന്നെന്ന് ഹൈക്കോടതി


കൊച്ചി: സ്‌നേഹബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്പോള്‍ ബലാത്സംഗ ആരോപണങ്ങള്‍ ഉയരുകയാണെന്ന് ഹൈക്കോടതി. ഇത്തരം ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ നിരീക്ഷിച്ചു. അഭിഭാഷകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നവനീത് എന്‍ നാഥിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.'സ്‌നേഹബന്ധം തുടരാന്‍ ഒരാള്‍ ആഗ്രഹിക്കുകയും മറ്റേയാള്‍ അത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുമ്പോള്‍ അത് പല ആരോപണങ്ങളിലേക്കും വഴി മാറുകയാണ്. അത്തരം ആരോപണങ്ങള്‍ വാഗ്ദാനലംഘനം മാത്രമാണ്. ബലാത്സംഗമായി കാണാന്‍ കഴിയില്ല,' കോടതി ചൂണ്ടിക്കാട്ടി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നവനീതിനെ ജൂണ്‍ 21ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് അഭിഭാഷകയായ യുവതി പരാതി നല്‍കിയത്.'സാമൂഹിക സാഹചര്യങ്ങള്‍ ഏറെ മാറിയ ഈ കാലഘട്ടത്തില്‍ സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്നു. പുതുതലമുറയുടെ കാഴ്ച്ചപ്പാട് തന്നെ വ്യത്യസ്തമാണ്. പെണ്‍കുട്ടികള്‍ 28ഉം 29ഉം വയസ്സായാലും വിവാഹം കഴിക്കാതെ അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. എന്നാല്‍, അവരുടെ ബന്ധത്തില്‍ ഭിന്നതയുണ്ടാകുമ്പോള്‍ ഒരാള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു,' ജസ്റ്റിസ് ബെച്ചു കുര്യന്‍ പരാമര്‍ശിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only