മുക്കം : എം.എസ്.എഫ് കുമാരനെല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു. ആദരവ് എം.എസ്.എഫ് കോഴിക്കോട് ജില്ല ട്രഷറർ ഷമീർ പാഴൂർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അലി വാഹിദ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ഹരിത കോഴിക്കോട് ജില്ല സെക്രെട്ടറി എ.പി നിഷാന മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഇൻ്റർനാഷണൽ റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് റെക്കോർഡ്സുകൾ നേടിയ വിദ്യാർത്ഥികളെയും ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ കമ്മിറ്റി കൺവീനർ ടി.പി അബ്ബാസ്, മുക്കം പ്രസ് ക്ലബ് പ്രസിഡണ്ട് ആഷിക് അലി ഇബ്രാഹിം, എം.എസ്.എഫ് ഹബീബ് എഡ്യുകെയർ ജൂനിയർ പ്രോഗ്രാം സ്കോളർഷിപ്പിന് അർഹത നേടിയ ടി.പി അഹനെസ് തുടങ്ങിയവരെ ആദരിച്ചു.മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് യൂനുസ് പുത്തലത്ത് മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.പി.കെ അബ്ദുൽ ബർറ്
യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് അലി കാരശ്ശേരി പഞ്ചായത്ത് അംഗം ജംഷീദ് ഒളകര
ഖത്തർ കെ.എം.സി.സി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.പി അബ്ബാസ് എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി നിഷാൽ ജനറൽ സെക്രട്ടറി സജാദ് കോട്ടയിൽ ട്രഷറർ വി.ടി അസീഫ്
മുസ്ലിം ലീഗ് കാരമൂല വെസ്റ്റ് വാർഡ് പ്രസിഡൻ്റ് ചതുക്കൊടി മുഹമ്മദ് ഹാജി യൂത്ത് ലീഗ് ഗേറ്റുംപടി യൂണിറ്റ് പ്രസിഡന്റ് അംജത് ഖാൻ യു.കെ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ.പി എം.എസ്.എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ടി മുഹ്‌ലിസ് തുടങ്ങിയവർ സംസാരിച്ചു. എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് ഷാഫി തേറമ്പൻ സ്വാഗതവും ട്രഷറർ കെ.പി സൽമാൻ നന്ദി പറഞ്ഞു.
Post a Comment