Jul 28, 2022

വാഹന പരിശോധനക്കിടെ യുവാവ് പൊലീസിന്റെ താടിക്ക് കടിച്ചു


മലപ്പുറത്ത് താനൂർ ഒഴൂർ വെട്ടുകുളത്ത് വാഹന പരിശോധനക്കിടെ ഹെൽമെറ്റ് ധരിക്കാത്തതിന് പിടിയിലായ യുവാവ് പൊലീസിനെ ആക്രമിച്ചു. താടിയിൽ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സർജറി. വാക്ക് തർക്കത്തിനിടയിൽ യുവാവ് അക്രമാസക്തനായി അവിടെയുണ്ടായിരുന്ന ചെടിച്ചട്ടി യുവാവ് എസ്ഐ ക്ക് നേരെ വലിച്ചെറിഞ്ഞു. പിന്നീട് താനൂർ സ്റ്റേഷനിലെ സിപിഒ പ്രശോഭിനെ കടിച്ചു.

താടിയിൽ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിലാണ് ചികിത്സ തേടിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴടക്കാൻ സാധിച്ചത്. വർഷങ്ങളായി ചികിത്സ തേടുന്ന ആളാണ്‌ പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only