കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നഴ്സിന്റെ വേഷത്തില്‍ വാര്‍ഡുകളിൽ കയറിയിറങ്ങിയ യുവതി അറസ്റ്റില്‍. കാസര്‍കോട് കുടിലു സ്വദേശിനി റംലബീ (41) ആണ് അറസ്റ്റിലായത്. നഴ്സിന്റെ ഓവര്‍കോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് വാര്‍ഡിലെത്തിയ യുവതിക്കെതിരെ ആള്‍മാറാട്ടത്തിന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.
യുവതിയെ ആശുപത്രിലെ 31ാം വാര്‍ഡിനു സമീപം സംശയാസ്പദമായി കണ്ട സെക്യൂരിറ്റി ജീവനക്കാര്‍ സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും കണ്ടെത്തി പൊലീസിന് കൈമാറുകയുമായിരുന്നു. റൂബീന റംലത്ത് എന്ന പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. യുവതിയെ റിമാന്‍ഡ് ചെയ്തു.
Post a Comment