മുക്കം CHC കോമ്പൗണ്ടിലെ ഔഷധഗുണമുള്ള വില കൂടിയ മരം നഗരസഭയുടെ അനുമതിയില്ലാതെ മുറിച്ചു ക ടത്തിയവർക്കെതിരെ യും, അതിനു കൂട്ട് നിന്നവർക്കെതിരെയും പ്രതിചേർത്തു നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുക്കം മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷ കൗൺസിലർമാർ മുക്കം പൊലീസിനു മുന്നിൽ ധർണ നടത്തി, പ്രതികളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും അവർക്കെതിരെ കേസെടുക്കാൻ വിമുഖത കാണിക്കുന്ന പോലീസ് കള്ളന്മാർക്ക് ഒത്താശ ചെയ്യുന്ന നടപടിയാണ് തുടരുന്നതെന്ന് ധർണയിൽ ആരോപിച്ചു. മുൻസിപ്പാലിറ്റിയിലെ ചില കൗൺസിലർമാർക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപണമുണ്ട്. ധർണ്ണ തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സികെ കാസിം ഉദ്ഘാടനം ചെയ്തു, മുക്കം ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് എംടി അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി, കൗൺസിലർ ശ്രീ വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുബീന കെകെ കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, എംകെ യാസർ, കൃഷ്ണൻ വടക്കയിൽ, മധു മാസ്റ്റർ, അബു മുണ്ടുപാറ, ഫാത്തിമ കൊടപ്പന, ബിന്നി മനോജ്, സക്കീന, സാറ് കൂടാരം, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ശരീഫ് വെണ്ണക്കോട്, പ്രഭാകരൻ മുക്കം എന്നിവർ സംസാരിച്ചു
Post a Comment