Jul 13, 2022

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


കൂമ്പാറ: വർഷങ്ങളായി കൂമ്പാറ ടൗണിൽ മീൻ വിൽപ്പന നടത്തുന്ന അരീക്കോട് തച്ചണ്ണ സ്വദേശി കൂടിയായ പി എസ് എം മുജീബ് റഹ്മാൻ 


ഈ വർഷത്തെ എസ്എസ്എൽസി. പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിജയികളായ 32 കുട്ടികൾക്ക് ബുക്ക്. പേന. കുട. മൊമെന്റൊ എന്നിവ നൽകി ആദരിച്ചു.
വർഷങ്ങളായി കൂമ്പാറ ടൗണിൽ മീൻ വിൽപ്പന നടത്തുന്ന മുജീബ് റഹ്മാൻ കൂമ്പാറയിലെ നിർധന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും മറ്റും സൗജന്യമായി വിതരണം ചെയ്തു നേരത്തെ തന്നെ കൂമ്പാറയിലെ നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും പ്രിയങ്കരനായിരുന്നു


തന്റെ മത്സ്യക്കച്ചവടത്തിൽ നിൽക്കുന്ന ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്നും ചിലവാക്കിയാണ് നാട്ടിലെ വിദ്യാർത്ഥികളെയും മറ്റും പ്രോത്സാഹിപ്പിക്കുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only