റോഡ് ബലപ്പെടുത്തുന്നതിനായി ജി എസ് ബി റോഡിൽ നിറക്കുന്നതിനു പകരം ക്രഷറിൽനിന്നും പുറം തള്ളുന്ന സ്ലറി ജി എസ് ബി യിൽ വ്യാപകമായി ചേർത്തതാണ് ഇത്തരത്തിൽ വാഹനം താഴ്ന്ന് പോകാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
റോഡരികിലൂടെ ഒഴുകുന്ന ജലം തിരിച്ചുവിടാനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല. നേരത്തെ റോഡിൻ്റെ ഇരുവശത്തും ഡ്രൈനേജ് ഉണ്ടായിരുന്നതാണ്, എന്നാൽ ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്.
ഇന്നലെ വൈകുന്നേരത്തോടെ റോഡിൽ താഴ്ന്ന ലോറി 24 മണിക്കൂറിന് ശേഷമാണ് വണ്ടിയിൽ ഉണ്ടായിരുന്ന ലോഡ് കുറച്ച് ഭാഗം ഇറക്കിയ ശേഷം ജെ സി ബികളുടെ സഹായത്തോടെ ഉയർത്തിയത്.
കരാർ കമ്പനിയായ ശ്രീധന്യാ കൺസ്ട്രട്രക്ഷൻസ് ജീവനക്കാരും, നാട്ടുകാരും തമ്മിൽ സ്ഥലത്ത് വാക്കേറ്റവും നടന്നു.
Post a Comment