മരഞ്ചാട്ടി : ജനാധിപത്യ മൂല്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ നടത്തിയ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു.
മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ എന്നതുപോലെ തിരഞ്ഞെടുപ്പ് ക്രമീകരിച്ചു. സ്കൂൾ ലീഡറായി മാസ്റ്റർ ബ്രിജയ് എസ് എം, ഡെപ്യൂട്ടി ലീഡറായി എഡ്വിൻ ഷിജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
96.75% കുട്ടികൾ വോട്ട് രേഖപ്പെടുത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജ്ജമാക്കിയത്. ഹെഡ്മാസ്റ്റർ ശ്രീ രാജു സാർ അധ്യാപകരായ ബിന്ദു വടക്കൂട്ട്,സിസി മാനുവൽ,ഷിബിൽ ജോസ്, സിസ്റ്റർ ബെറ്റി,ജസ്ന ജോണി,അമിത എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
Post a Comment