Jul 17, 2022

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ


ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പൂനൂരിൽ വെച്ച് മാരക മയക്കു മരുന്നായ എംഡിഎംഎ യുമായി കൊടുവള്ളി എളേറ്റിൽ സ്വദേശി കരിമ്പാ പൊയിൽ ഫായിസ് (25) എന്നയാളേയാണ് ബാലുശേരി പോലീസ് സ്റ്റേഷൻ ജൂനിയർ എസ് ഐ അഫ്സലും സംഘവും പടോളിങ്ങ് ഡ്യൂട്ടിക്കിടെ പുലർച്ചെ 2 മണിക്ക് അറസ്റ്റു ചെയ്തത് , പ്രതിയുടെ പക്കൽ നിനും 4.65 ഗ്രാം എം ഡി എം എ യും  വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. Rent a Car ജോലിയുടെ മറവിൽ വർഷങ്ങളായി പൂനുരിലും പരിസരങ്ങളിലും ഫായിസ് മയക്കു മരുന്ന് വിതരണം ചെയ്തു വരികയായിരുന്ന ഇയാളെ  ബാലുശേരി പോലീസ് നാർക്കോട്ടിക്ക് സ്ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു 
കൗമാരക്കാരായ ചെറുപ്പക്കാർക്കും സ്ക്കൂൾ വിദ്യാർത്ഥികൾക്കുമാണ് ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്.
മാർക്കറ്റിൽ ലക്ഷങ്ങളുടെ വിലയുള്ള MDMA യാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.

ബാലുശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ അടുത്ത കാലത്തായി ഇത്തരം നിരവധി കേസ്സുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. മാരകമായ ഇത്തരം മരുന്നുകളുടെ ഉപയോഗം വർദ്ധിച്ചു വരുന്നത് സമൂഹത്തിന് വലിയ ഭീഷണിയാണ്.

ജൂനിയർ  എസ്ഐയെ കൂടാതെ സി പി ഒ ബിജു സി എം , നിഖിൽ, ഡ്രൈവർ ബൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു
പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only