Jul 28, 2022

ബാത്ത്‍റൂമിന് മുകളിൽ ഗ്രോബാഗിൽ കഞ്ചാവ് ചെടികൾ, യുവാവിനെ കൈയ്യോടെ പൊക്കി എക്സൈസ്


ആലപ്പുഴ: വീടിനോട് ചേർന്നുള്ള ബാത്ത് റൂമിന് മുകളിൽ, ഗ്രോബാഗിൽ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ പ്രേംജിത്ത് (25) ആണ് പിടിയിലായത്. മൂന്ന് വർഷത്തോളമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രേംജിത്ത്, തന്റെ ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവിൽ നിന്ന് ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. 
നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികൾക്ക് 200 സെന്റിമീറ്റർ ഉയരമുണ്ട്. എക്സൈസ് ചേർത്തല റേഞ്ച് ഇൻസ്പ്ക്ടർ വി ജെ റോയിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നായിരുന്നു പരിശോധന. എക്സൈസ് അസി. ഇൻസ്പെക്ടർ എന്മ ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി. മായാജി, ഷിബു പി. ബഞ്ചമിൻ, സിവിൽ ഓഫീസർമാരായ ബി. എം. ബിയാസ്, കെ. എച്ച്. ഹരീഷ്കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രേംജിത്തിനെ റിമാൻഡ് ചെയ്തു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only