Jul 28, 2022

സ്കൂളിൽ മൊബൈൽ ഫോൺ വേണ്ട ; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കർശന നിയന്ത്രണം വരുന്നു.


തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും തുടർന്നുള്ള പ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അദ്ധ്യാപകരുടെ ഫോൺ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നേക്കും.


സ്‌കൂളിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊബൈൽ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി 2012ലും സർക്കാർ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകൾ പൂർണമായും ഓഫ്‌ളൈനായ സാഹചര്യത്തിലാണു നിയന്ത്രണം കർശനമാക്കുന്നത്. ഇത് സംബന്ധിച്ച സർക്കുലർ ഉടൻ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു,

വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ചില രക്ഷിതാക്കൾ ഫോൺ കൊടുത്തുവിടുന്നവരുണ്ട്. എന്നാൽ, മൊബൈൽ വരുന്നതിനു മുൻപും കുട്ടികൾ സുരക്ഷിതമായി സ്‌കൂളുകളിൽ പോയിവന്നിട്ടുണ്ടല്ലോ'- മന്ത്രിയുടെ വാക്കുകൾ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only