കൊച്ചി: സിനിമകളുടെ ഒടിടി റിലീസ് നീട്ടണമെന്ന് തിയേറ്ററുടമകൾ. തിയേറ്റർ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രം സിനിമകൾ ഒടിടിയിൽ റിലീസ് അനുവദിക്കണമെന്നാണ് തിയേറ്ററുകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ചൂണ്ടിക്കാട്ടി ഫിലിം ചേംമ്പറിന് കത്ത് നൽകുമെന്നും സംഘടന പറഞ്ഞു.
മലയാളത്തിൽ സമീപകാലത്ത് തിയേറ്ററിൽ റലീസ് ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇത് നിർമ്മാതാക്കളെയും തിയേറ്റർ ഉടമകളെയും വിതരണക്കാരെയും പ്രതിസന്ധിയിൽ ആക്കിയിരുന്നു. ചിത്രങ്ങൾ തിയേറ്റർ റിലീസിന് തൊട്ട് പിന്നാലെ ഒടിടിയിൽ വരുന്നത് മൂലം തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചക്കാരിലും കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടന ഇത്തരത്തിലോരു ആവശ്യം മുന്നോട്ട് വച്ചത്.
Post a Comment