Jul 26, 2022

കർക്കടക വാവുബലി തർപ്പണം


ശ്രീ അടിതൃക്കോവിൽ നരസിംഹ മൂർത്തി ക്ഷേത്രം
കാരശ്ശേരി
...........................................
ഫോൺ : 8086364605, 9645859064,9846541782
...........................................
28-7-2022 വ്യാഴാഴ്ച രാവിലെ 5മണി മുതൽ ശ്രേഷ്ഠാചാര്യ സഭയുടെ നേതൃത്വത്തിൽ

ബഹുദ്ദിഷ്ട ശ്രാദ്ധമാണ് വാവുബലി. അതായത് നമ്മുടെ പിതൃവംശത്തിലോ മാതൃ വംശത്തിലോ പെട്ട , മൺമറഞ്ഞുപോയഎല്ലാവരേയും സ്മരിച്ച് ചെയ്യുന്നതാണ് ബലികർമ്മം .... അതേ ദിവസം തിലഹോമം കൂടി നടത്തുന്നത് കൂടുതൽ ഫലദായകമായി കരുതപ്പെടുന്നു. അന്നേ ദിവസം *തിലഹോമം*, മറ്റു വഴിപാടുകളും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ചെറുതയ്യൂർ ശ്രീജിത്ത്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.
പുല, മറ്റ് കാരണങ്ങൾ (രോഗം, ക്ലേശം ) എന്നിവ കൊണ്ട്
ബലി ഇടാൻ കഴിയാതെ വന്നാലും
പിതൃക്കൾക്ക് വേണ്ടി, എള്ള് , ഹവിസ്സ് എന്നിവ ഹോമിക്കാം. (തിലഹോമം)
മൺമറഞ്ഞുപോയ  തറവാട് മായി ബന്ധപ്പെട്ട എല്ലാവർക്കും വേണ്ടി  യഥാവിധി തില ഹോമം നടത്താവുന്നതാണ്.
പിതൃശാന്തി വരുത്തിയില്ല എങ്കില്‍ കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാവാം. പ്രശ്നത്തില്‍ പിതൃക്കള്‍ക്ക് ശാന്തി ലഭിക്കാത്ത അവസ്ഥ തെളിയുകയാണെങ്കില്‍ തിലഹോമം അതിനൊരു വ്യക്തമായ പരിഹാരം ആയി കരുതപ്പെടുന്നു.

മരണത്തോടു കൂടി ദേഹം മാത്രമേ നശിക്കുകയുള്ളൂ. ആത്മാവ് നശിക്കുന്നില്ല. എന്നാല്‍, ആത്മാവിന് സായൂജ്യം ലഭിക്കണമെങ്കില്‍ മോക്ഷപ്രാപ്തി ലഭിക്കണം. മോക്ഷപ്രാപ്തി ലഭിക്കാൻ , സായൂജ്യം ലഭിക്കാൻ എള്ള് ഹവിസ്സ് എന്നിവ ഹോമിക്കുന്നത് ഉത്തമമാണ്.

 ക്ഷേത്ര പരിപാലന കമ്മറ്റി
കാരശ്ശേരി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only