Jul 14, 2022

ബലി പെരുന്നാളിനെക്കുറിച്ച് അപകീര്‍ത്തി പോസ്റ്റ്'; സിപിഐഎം പുറത്താക്കിയ ബ്രാഞ്ച് അംഗം അറസ്റ്റില്‍


മലപ്പുറം: ബലി പെരുന്നാളിനെക്കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വൈക്കാട്ടിരി സ്വദേശി കെ വി സത്യനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബലി പെരുന്നാളിന്റെ തലേ ദിവസം ഇയാള്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
ഇതിനെതിരെ യുഡിഎഫും യുവജന സംഘടനകളും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മേലാറ്റൂര്‍ ശാഖ ജൂനിയര്‍ അക്കൗണ്ടന്റായിരുന്നു സത്യന്‍. പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അറിയിച്ചിരുന്നു.
അതേസമയം, പാണ്ടിക്കാട് ലോക്കലിന് കീഴിലെ മണ്ടകക്കുന്ന് ബ്രാഞ്ച് അംഗമായ കെ വി സത്യനെ പാര്‍ട്ടി അംഗത്വത്തില്‍ നേരത്തെ പുറത്താക്കിയിരുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് നടപടിയെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only