കൂടത്തായ് കൊലപാതക പരമ്പരകേസില്‍ വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റി. എല്ലാ കേസുകളും കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മാറാട് സ്‌പെഷ്യല്‍ കോടതിയിലേക്കാണ് മാറ്റിയത്. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
വിചാരണ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2002 നും 2016 ഇടയില്‍ ഒരു കുടുംബത്തിലെ 6 പേരെ കേസിലെ മുഖ്യ പ്രതിയായ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടര വര്‍ഷത്തിലധികമായി ജോളി ജയില്‍ കഴിയുകയാണ്. കൊലപാതക കേസുകളില്‍ ജോളിയും സഹായികളുമടക്കം 4 പേര്‍ പ്രതികളാണ്.+
Post a Comment