ജൂലായ് 2 സഖാവ് അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വർഗീയതക്കും വലതുപക്ഷ നുണപ്രചാരണങ്ങൾക്കുമെതിരെ എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം SK പാർക്കിൽ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. പരിപാടി സിപിഐ(എം) തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു.sfi ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് വി സോജൻ, ഏരിയ പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, സഹാഭാരവാഹികളായ മിഥുൻ സാരംഗ്, സായൂജ് കെ ജെ, ഫെമി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. വൈശാഖ്, അഭി,ഷാഹുൽ, പുണ്യ, ഫാഹിസ് കല്ലുരുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment