മുക്കം: കാരശ്ശേരി വൈശ്യംപുറത്ത് പുത്രശ്ശേരി വത്സലയുടെ കിണറിലേക്ക് മണ്ണിടിഞ്ഞു വീണ് ഉപയോഗപ്രദമല്ലാതായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മഴയെത്തുടർന്ന് 10 അടിയോളം താഴ്ചയുള്ള കിണർ മണ്ണിടിഞ്ഞു വീണ് മൂടപ്പെട്ടത്. മൂന്ന് വീട്ടുകാർ ഉപയോഗിക്കുന്ന കിണറിൻ്റെ മുകൾഭാഗത്തുള്ള മണ്ണ് അടർന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.കിണറിനോട് ചേർന്ന കവുങ്ങ് ഉൾപ്പെടെയുള്ളവ മണ്ണിനൊപ്പം കിണറിലേക്ക് പതിച്ചു.
രണ്ട് മോർട്ടോർ പമ്പ് സെറ്റുകൾ ഉൾപ്പെടെ മണ്ണിൽ കുരുങ്ങി. ഇതിനോട് തൊട്ടു ചേർന്ന് നിർമാണം തുടങ്ങിയ വീടിൻ്റെ തറക്കും കേടുപാട് സംഭവിച്ചു. ആൾമറയില്ലാത്ത കിണർ പൂർണമായും മണ്ണിടിഞ്ഞ് മൂടിയതിനാൽ ഉപയോഗിക്കാൻ പറ്റാതായിട്ടുണ്ട്.
മഴ കനത്തതോടെ മലയോരത്തെ പലയിടങ്ങളിലും മണ്ണിടിച്ചിൽ വ്യാപകമായിട്ടുണ്ട്.
Post a Comment