കോഴിക്കോട്: റയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ ഒരാളെയുംകൂടി തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
തിരുവമ്പാടി പൊന്നാങ്കയം പേണ്ടാനത്ത് വീട്ടിൽ ജനീഷിനെയാണ് തിരുവമ്പാടി സബ് ഇൻസ്പെക്ടർ രമ്യ ഇകെ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
മുഖ്യ പ്രതി മലപ്പുറം എടപ്പാൾ വട്ടക്കുളം കാവുംപ്ര സ്വദേശി അശ്വതി വാര്യരെ കോയമ്പത്തൂരിൽ നിന്നും മുക്കം പോലീസ് പിടികൂടിയിരുന്നു.
കേസിലെ മറ്റു പ്രതികളായ മുക്കം വല്ലാത്തായ്പ്പാറ സ്വദേശി ഷിജു, സഹോദരൻ ഷിജിൻ, എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെ കഴിഞ്ഞ ആഴ്ച മുക്കം പോലീസ് പിടികൂടിയിരുന്നു. വഞ്ചനാ കുറ്റം ആരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്.
അറസ്റ്റിലായ ജനീഷിനെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.
തിരുവമ്പാടി എസ് ഐ രമ്യ ഇ.കെ, എസ് സി പി ഒ മാരായ അനീസ് കെ എം ,അനൂപ് മണാശ്ശേരി,ആദർശ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post a Comment