കോടഞ്ചേരി: അതിഭീകരമായ വന്യമൃഗ ശല്യത്തിൽ നിന്നും കൃഷികൾ സംരക്ഷിക്കുവാൻ കർഷകർക്ക് നിലവിലുണ്ടായിരുന്ന തോക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സർക്കാറിനോടാവശ്യപ്പെട്ടു.
കേരളത്തിലെ മലയോര മേഖലയിലെ കൃഷികൾ എല്ലാം തന്നെ കാട്ടുമൃഗ ശല്യത്തിൽ നശിച്ചു കഴിഞ്ഞു. കർഷകർക്ക് ഭയം കൂടാതെ സ്വന്തം കൃഷിയിടത്തിൽ ഇറങ്ങി നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഏതാനും വർഷങ്ങൾക്കു മുൻപ് വന്യമൃഗസംരക്ഷണ ത്തിന്റെ ഭാഗമായി കർഷകരുടെ തോക്ക് ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. ലൈസൻസ് പുതുക്കി നൽകുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല.
മറ്റു പല സംസ്ഥാനങ്ങളിലും കൃഷി സംരക്ഷിക്കുന്നതിനുവേണ്ടി കർഷകർക്ക് തോക്ക് ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ട്. പക്ഷേ കേരളത്തിലെ ഗവൺമെന്റ് കർഷകരെ പരിഗണിക്കുന്നില്ല. ഇനിയെങ്കിലും കേരളത്തിലെ ഭരണ പ്രതിപക്ഷ പാർട്ടികൾ കർഷകർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ചെയർമാൻ ബേബി ഊട്ടുപുര ആവശ്യപ്പെട്ടു.
ബെന്നി മുഞ്ഞനാനിയിൽ, ജോൺസൺ പേഴത്തിങ്കൽ, ഷാജു അറയ്ക്കൽ, ബിജു കൂനനിയിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment