കൽപ്പറ്റ: പനമരം കൊളത്തറ ആദിവാസി കോളനിയിലെ സുനിതയുടെ മരണം കൊലപാതകം. കേസുമായി ബന്ധപ്പെട്ട് സുനിതയുടെ ഭർത്താവ് സുരേഷിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.
സുരേഷും സുനിതയും മദ്യ ലഹരിയിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ട്. സംഭവ ദിവസം മദ്യപിച്ച് അവശ നിലയിലായ സുനിതയെ സുരേഷ് ജനലിൽ കെട്ടിതൂക്കി കൊലപ്പടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.
രാസ പരിശോധന ഫലത്തിന്‍റെയും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം മൂന്നിനാണ് സുനിത മരിച്ചത്.
Post a Comment