Jul 9, 2022

കാർ മരത്തിലിടിച്ച് മൂന്നു മരണം രണ്ട് പേർക്ക് പരിക്ക്


മുട്ടിൽ: മുട്ടിൽ വാര്വാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു
മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. 2 പേരുടെ മൃത
ദേഹങ്ങൾ കല്പറ്റ ലിയോ ആശുപത്രിയിലും,ഒരാളുടെ മൃത
ദേഹം കൈനാട്ടി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റവരും കൈനാട്ടിയിലാണുള്ളത്. കെ എൽ 54 സി
2365 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.

പുൽപ്പള്ളി കബ
നിഗിരി സ്വദേശി അനന്തു,പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ
യഥു, മിഥുൻ എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമികവിവരം.
ഇവർ പാലക്കാട് പഠിക്കുന്നവരാണെന്നും പറയുന്നുണ്ട്. എന്നാൽ
ഇതൊക്കെ ആദ്യം ലഭിക്കുന്ന വിവരങ്ങളാണ്. ഔദ്യോഗികമായി
സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only