കുപ്പായകോട് :
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഈങ്ങാപ്പുഴ - കണ്ണോത്ത് റോഡിന്റെ ദൂരം 6 KM മാത്രമാണ്.
2019-ൽ നാഥ് കൺസ്ട്രക്ഷൻ കമ്പനി റോഡിന്റെ നിർമ്മാണ പ്രവർത്തി ഏഴ് കോടി അമ്പത് ലക്ഷം (7.50) രൂപക്ക് കരാർ എടുക്കുകയും ചെയ്തു.
10 മീറ്റർ വീതിയും അഞ്ചര മീറ്റർ ടാറിംഗ് , 17 കൽ വെർട്ടുകൾ, ഡ്രൈനേജ് അടക്കം പണി ഉന്നത നിലവാരത്തിൽ പൂർത്തിയാക്കണമെന്നാണ് കരാർ.
എന്നാൽ വർഷം 3 കഴിഞ്ഞിട്ടും കൽ വെർട്ടിന്റെ പണി മാത്രമാണ് തീർക്കാൻ കഴിഞ്ഞത്. ഇതു മൂലം ചെളിയും കുണ്ടും നിറഞ്ഞ റോഡിലൂടെ വാഹന ഗതാഗതം ദുഷ്ക്കരമായി ജനങ്ങൾ വലയുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
ഈയൊരു സാഹചര്യം നിലനിൽക്കെയാണ് കുപ്പായക്കോട് പാലത്തിന്റെ ടെൻ ണ്ടർ ആകുന്നത്. 4 മാസം കൊണ്ട് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ് കരാർ എടുത്ത വ്യക്തി പഴയ പാലം പൊളിച്ച് നീക്കി. പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കാൻ വൈകിയതു മൂലം പാലത്തിന്റെ പണി പാതിവഴിയിൽ എത്തിയപ്പോൾ കാലവർഷം കനക്കുകയും പുഴയിൽ നീരൊഴുക്ക് ശക്തിപ്രാപിക്കുകയും നിർമ്മാണം പാതി വഴിയിൽ തടസപ്പെടുകയും ചെയ്തു.
റോഡ് നിർമ്മാണത്തിലെ കാലതാമസവും, വീഴ്ചയും ചൂണ്ടിക്കാട്ടി ഡിപ്പാർട്ട്മെന്റിന് നിരന്തരം പരാതി ചെന്നതിന്റെ ഫലമായി കരാറിൽ നിന്ന് നാഥ് കമ്പനിയെ ടെർമിനേറ്റ് ചെയ്തും .
പുതിയ ടെൻണ്ടർ വിളികുന്നതിനോ ബാലൻസ് എസ്റ്റിമേറ്റ് തയറാക്കുന്നതിനോ മാസങ്ങൾ കഴിഞ്ഞിട്ടും ഡിപ്പാർട്ടുമെന്റിന് കഴിഞ്ഞിട്ടില്ല. ഫയലുകൾക്ക് മുകളിൽ അടയിരിക്കുന്ന ഉദ്യോഗസ്ഥരെയാണ് കാണാൻ കഴിയുന്നത്.
പൊതു മരാമത്ത് വകുപ്പ് പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുപ്പായക്കോട് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സംഗമവും , പ്രകടനവുംനടത്തി. യോഗത്തിൽ വാർഡ് പ്രസിഡണ്ട് സിബി ചൊള്ളാമഠം അദ്ധ്യക്ഷത വഹിച്ചു , മണ്ഡലം പ്രസിഡണ്ട് സന്തോഷ് മാളിയേക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ദേവസ്യ മാസ്റ്റർ, ബിജു CR, രാജേഷ് ജോസ് ,ബാബു ചേണാൽ, ഷിൻ ജോ തൈക്കൽ , ബിജു അരീത്തറ, മേരി, മോളി, ജോസ് തലച്ചിറ, ജോസ് RV, ഷാജു പാലക്കാട്ട്, രാജു പുത്തൻ പുരയ്ക്കൽ, തോമസ് ഇരുണ്ടാങ്ങൽ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.
Post a Comment