Jul 17, 2022

ഒപ്പം കിടക്കാൻ വിസമ്മതിച്ച ഭാര്യയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു, പൊലീസിൽ കീഴടങ്ങി ഭർത്താവ്


മുംബൈ : ഒപ്പം കിടക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മുംബൈയിലെ മലാഡിലാണ് സംഭവം. മാൽവാനി യശോദീപ് സൊസൈറ്റിയിൽ താമസിക്കുന്ന വിജയമാലയാണ് കൊല്ലപ്പെട്ടത്. 48 വയസായിരുന്നു. ഒപ്പം കിടക്കാൻ വസമ്മതിച്ച ഭാര്യയുമായി താൻ വഴക്കിട്ടെന്നും ആ ദേഷ്യത്തിൽ കൊന്നു കളഞ്ഞെന്നും ഭർത്താവ് ഗ്യാനോപ പൊലീസിന് മൊഴി നൽകി.

അടുത്തു കിടന്നുറങ്ങാൻ അനുവദിക്കാത്തതിനെ ചൊല്ലി ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കുണ്ടായി. തർക്കം രൂക്ഷമാകുകയും പ്രകോപിതനായ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. വിജയമാല സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only