നടന്നുപോകുകയായിരുന്ന യുവാവ് കടുത്ത
മൂടൽമഞ്ഞിൽ ആനയുടെ ദേഹത്ത്
വന്നുമുട്ടി.
കോപാകുലനായ കാട്ടാന യുവാവിനെ
അടുത്തുളള തേയിലത്തോട്ടത്തിലേക്ക്
വലിച്ചെറിഞ്ഞു. അപകടത്തിൽ യുവാവിന്റെ
വലതുകാല് ഒടിഞ്ഞു. മൂന്നാറിൽ ജോലി
കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം
ഓട്ടോയിൽ എസ്റ്റേറ്റിൽ വന്നിറങ്ങി
വീട്ടിലേക്ക് നടക്കുമ്ബോഴാണ് സുമിത്
കുമാർ (18) ആനയുടെ മുന്നിൽ പെട്ടത്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ്
സംഭവമുണ്ടായത്. കാറ്റും മഴയും മൂലം കുട
മുന്നിലേക്കു ചെരിച്ചുപിടിച്ചായിരുന്നു സുമിത്
നടന്നത്. അതിനാലാണ് മുന്നിൽ നിൽക്കുന്ന
കാട്ടാനയെ സുമിത് കാണാതിരുന്നത്.
കാട്ടുകൊമ്ബന്റെ തുമ്ബിക്കയ്യിൽ
ചെന്നിടിച്ചതും ആന തട്ടിയെറിഞ്ഞതും
സുമിത്തിന് ഓർമയുണ്ട്. കാട്ടാന
സുമിത്തിന്റെ കാലിൽ ചവിട്ടി നിൽപു
തുടങ്ങി. ആന മാറിയ തക്കം നോക്കി സുമിത്
ഇഴഞ്ഞു തേയിലച്ചെടികൾക്ക് ഇടയിലേക്കു
നീങ്ങി. മഴയിൽ അട്ടയുടെ കടിയേറ്റ് ഒരു
മണിക്കൂറോളം കിടന്നു. അതുവഴി വന്ന
ഓട്ടോയിലെ യാത്രക്കാർ ബഹളം
വച്ചതോടെയാണ് ആന മാറിയത്.
കാലൊടിഞ്ഞതിനു പുറമേ താടിയെല്ല
പരുക്കേറ്റ സുമിത് ടാറ്റാ ജനറൽ
ആശുപത്രിയിൽ ചികിത്സയിലാണ്.
Post a Comment