കൂടരഞ്ഞി : +2, SSLC പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, മേഖല സെക്രട്ടറി വൈശാഖ് എം.വി, ട്രഷറർ മുഹമ്മദ് ഫാരിസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവി, സി പി ഐ എം കൂടരഞ്ഞി ലോക്കൽ കമ്മിറ്റി അംഗം ജിജി കട്ടക്കയം, മേഖലാ കമ്മിറ്റി അംഗങ്ങളായ ബിജുനാ സുഭാഷ്, ഡോഫിൻ, സായൂജ്, ബിനിൽ ബാലൻ, അരുൺ എന്നിവർ പങ്കെടുത്തു.
Post a Comment