മുക്കം,:തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ ആഗസ്റ്റ് 5 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത ചർച്ച പരാജയം തിരുവമ്പാടി എസ്റ്റേറ്റിൽ അന്യായമായി തൊഴിലാളികളെ പിരിച്ചുവിടുന്നതിനും ജില്ലാ ലേബർ ഓഫീസർ മുഖാന്തരം ഉണ്ടാക്കിയ കരാർ ഏകപക്ഷീയമായി ലംഘിക്കുകയും നിരന്തരം തൊഴിലാളികളെ ശത്രുത മനോഭാവം പുലർത്തി കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്ന മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 5 മുതൽ നിലവിലെ മാനേജറുടെ കീഴിൽ ജോലി ചെയ്യാൻ തൊഴിലാളികൾ ഒരുനിലക്കും തയ്യാറാവില്ലന്ന് ലേബർ ഓഫീസർ മായുള്ള ചർച്ചയിൽ അറിയിച്ചു
ഈ വിഷയം വീണ്ടും ആലോചിക്കാൻ കമ്പനിയുടെ ഡയറക്ട്ടർ മുഖാന്തിരം ആഗസ്റ്റ് മൂന്നിന് ലേബർ ഓഫീസർ വീണ്ടുമൊരു ചർച്ചക്ക് തയ്യാറാവാൻ യൂണിയൻ നേതൃത്വത്തെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ചർച്ച അവസാനിപ്പിച്ചത് മുക്കം മുഹമ്മദ് അജിത്ത് പ്രഹ്ലാദൻ റഫീഖ് നസീർ കല്ലുരുട്ടി വിനോദ് അനിൽ തുടങ്ങിയ നേതാക്കന്മാർ സംയുക്ത ട്രേഡ് യൂണിയന് വേണ്ടി ഇന്ന് ചർച്ചയിൽ പങ്കെടുത്തു.
Post a Comment