താമരശ്ശേരി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമായി ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല ചാറ്റ് നടത്തുകയും, കുട്ടിയുടെ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങൾ കൈക്കലാക്കുകയും, പിന്നീട് പൂർണനഗ്ന ഫോട്ടോ ആവശ്യപ്പെടുകയും ചെയ്തെന്ന പരാതിയിലാണ് യുവാവിനെ തേടി പോലീസ് എത്തിയത്.
പൂർണനഗ്ന ഫോട്ടോ നൽകിയില്ലെങ്കിൽ മുമ്പ് നൽകിയ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു.
വിവരം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകി, പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് താമരശ്ശേരിയിലെത്തി യുവാവിനെ കണ്ടെത്തി ഫോൺ പിടിച്ചെടുത്തു.
കട്ടിപ്പാറ പഞ്ചായത്തിലെ താമസക്കാരനായ യുവാവ് ഏതാനും ദിവസമായി താമരശ്ശേരിയിലെ ഒരു സ്ഥാപനത്തിൽ ജോലി നോക്കി വരികയാണ്.
ഫോൺ പരിശോധന നടത്തിയ ശേഷം പോലീസ് തുടർ നടപടി സ്വീകരിക്കും.
യുവാവ് സമാന കേസിൽ മുമ്പും പ്രതിയാവുകയും, ജയിൽവാസം അനുഭവിക്കുകയും ചെയ്തിതിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ
Post a Comment