ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ ഇതുവരെ പങ്കുവച്ചിട്ടില്ല
വിക്രം നായകനായ മണിരത്നത്തിന്‍റെ പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍റെ ടീസര്‍ ലോഞ്ചിംഗില്‍ പങ്കെടുക്കാനിരിക്കുന്നതിനിടെയാണ് സംഭവം. വൈകിട്ട് 6 മണിക്ക് ചെന്നൈയില്‍ വച്ചാണ് ടീസര്‍ പുറത്തിറക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന ചോള രാജാവിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. സെപ്തംബര്‍ 30നാണ് ചിത്രം തിയറ്ററുകളിലെത്തുക. കോബ്രയാണ് വിക്രമിന്‍റെതായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ആഗസ്ത് 11നാണ് ചിത്രത്തിന്‍റെ റിലീസ്.
Post a Comment