അരീക്കോട് : അരീക്കോട് പാലത്തിനു സമീപം അജ്ഞാത വാഹനം കണ്ടെത്തി. അരീക്കോട് വെസ്റ്റ് പത്തനാപുരം റോഡിനരികിലാണ് ദുരൂഹമായ സാഹചര്യത്തിലുള്ള ബൈക്ക് കണ്ടെത്തിയത്.
നാട്ടുകാരാണ് പുഴയിലേക്ക് വീണ നിലയിൽ വാഹനം ആദ്യം കണ്ടെത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. രണ്ട് ദിവസമെങ്കിലും മുന്നെ വാഹനം വെള്ളിത്തിൽ വീണിരിക്കാമെന്നാണ് പ്രാഥമിക അനുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതി ശക്തമായ മഴയെ തുടർന്ന് പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിരുന്നു. എന്നാൽ നിലവിൽ വെള്ളം ഇറങ്ങീട്ടുണ്ട്. ഇതോടെയാണ് വെള്ളത്തിൽ പകുതി മുങ്ങിയ നിലയിൽ വാഹനം കാണാനായത്.
വാഹനം ഓടിച്ച വ്യക്തിയെ കുറിച്ച് ഒരു വിവരം ലഭ്യമാകാത്തതിനാൽ സംഭവത്തിനു പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ പോലീസ് അന്വേഷണം ആരംഭിച്ചേക്കും.
Post a Comment