Jul 17, 2022

മിൽമ ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ പുതുക്കിയ വില


മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ മൂന്ന് രൂപ കൂടും. തൈര്, മോര്, സംഭാരം എന്നിവയ്ക്ക് അരലിറ്ററിന് മൂന്നുരൂപ വീതം കൂടുമെന്ന് മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അറിയിച്ചു.നേരത്തെ നാളെ മുതല്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചിരുന്നു. തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വര്‍ധനയുണ്ടാകും. കൃത്യമായ വില നാളെ പ്രസിദ്ധികരിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതാണ് വിലകൂട്ടാന്‍ കാരണം.

തൈര്, മോര്, ലെസി എന്നിവയ്ക്ക് അഞ്ചു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍, അഞ്ചു ശതമാനത്തില്‍ കുറയാത്ത വര്‍ധന നാളെമുതലുണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. അതേസമയം, ജിഎസ്ടി ഏര്‍പ്പെടുത്താത്തതിനാല്‍ പാല്‍വില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ജിഎസ്ടി വരാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കഴിഞ്ഞമാസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only