മുക്കം:കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗത്തിനെതിരെയും, രാജ്യത്ത് രൂക്ഷമാകുന്ന വിലക്കറ്റം, ഇന്ധന വിലവർദ്ധന, രൂപയുടെ മൂല്യ തകർച്ച എന്നിവ തടയുന്നതിൽ കേന്ദ്ര സർക്കർ പരാജയപ്പെട്ടു എന്ന് ആരോപിച്ചും യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര ജ്വാലയുടെ ഭാഗമായി
പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. 
മുക്കത്ത് നടന്ന പ്രതിക്ഷേധ ജ്വാല തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ നേതൃത്വ ത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്യ്തു.
നിയോജക മണ്ഡലം സെക്രട്ടറി ജംഷിദ് ഒളകര അധ്യഷത വഹിച്ചു.
ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഒഡിനേറ്റർ മുഹമ്മദ് ദിഷാൽ മുഖ്യ പ്രഭാഷണം നടത്തി
 സവിജേഷ്മണാശ്ശേരി,ജിതിൻ ,അമൽ തമ്പി, നിഷാദ് വിച്ചി,അജ്മൽ യൂ സി, നിഷാദ് മുക്കം, ഷാനിബ്ചേണാട്,ജോർജ്കുട്ടി കക്കാടംപൊയിൽ, എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് ജിൻ്റോ പുഞ്ചത്തറപ്പിൽ,ഫൈസൽ കെ.പി,സജേഷ്,തനുദേവ് കൂടംപൊയിൽ, മുക്കം, മുന്ദീർ സിഎംർ,, സുഭാഷ് സി.എം.ആർ,ഷഫീക്ക് കൽപ്പൂര്, ഫായിസ്, റഹ്മാൻ,എന്നിവർ നേതൃത്വം നൽകി.
 
                           
 
 
 
 
 
 
 
 
 
 
 
 
 
 
Post a Comment