കോടഞ്ചേരി: നാരങ്ങത്തോട് പതങ്കയത്ത് ഇന്നലെ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന് കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിലെത്തിയ വിദ്യാർത്ഥി ഫോട്ടോ എടുക്കുന്നതിനിടെയാണ് കാൽവഴുതി വീണു ഒഴുക്കിൽപ്പെട്ടത്.
ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക്(18)ആണ് വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെട്ടത്. കൂട്ടുകാർക്കൊപ്പം വൈകിട്ട് അഞ്ചുമണിക്ക് വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു.
കോടഞ്ചേരി പോലീസും മുക്കം ഫയർഫോഴ്സും വിവിധ സന്നദ്ധ സേനാംഗങ്ങളും ‘ സ്ഥലത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താനായില്ല.
തുടർന്ന് ഇന്ന് രാവിലെ 8:30 മുതൽ തിരച്ചിൽ ആരംഭിച്ചു. മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും വിവിധ സന്നദ്ധ സംഘടനകളുടെ പരിശീലനം ലഭിച്ച വ്യക്തികളുമാണ് തിരച്ചിൽ നടത്തുന്നത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.
Post a Comment