ഭര്‍ത്താവ് ഉറക്കത്തില്‍ മറ്റൊരു സ്ത്രീയെ സ്വപ്‌നം കണ്ട് കൊഞ്ചിക്കുഴഞ്ഞതിന്റെ ദേഷ്യത്തിന് ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ച് ഭാര്യ.കഴിഞ്ഞ ആഴ്ച ബൊളീവിയന്‍ നഗരമായ ലാപാസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൊള്ളലേറ്റ ഭര്‍ത്താവിന് 45 വയസ്സായിരുന്നു.
ഭര്‍ത്താവ് ഉറക്കത്തില്‍ മറ്റൊരു സ്ത്രീയോട് തന്റെ ഇഷ്ടം വെളിപ്പെടുത്തിയെന്നാണ് ഭാര്യയുടെ ആരോപണം. അയാള്‍ ഉറക്കത്തില്‍ മറ്റൊരു പെണ്ണിനോട് പ്രണയം തുറന്ന് പറയുന്നത് കേട്ട ഭാര്യ പ്രകോപിതയായി നേരെ അടുക്കളയിലേക്ക് ചെന്നു.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതുമായി മുറിയില്‍ വന്ന്, അത് അയാളുടെ ജനനേന്ദ്രിയത്തില്‍ ഒഴിച്ചു കൊടുത്തു. തുടര്‍ന്ന്, സ്വകാര്യഭാഗത്തും കൈയിലും പുറകിലും രണ്ടാം ഡിഗ്രി പൊള്ളലേറ്റ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post a Comment